പബ്ജി കളിയിൽ മുഴുകിയ യുവാവ് വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്
പബ്ജി കളിയിൽ മുഴുകിയ യുവാവ് വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്
മധ്യപ്രദേശ്: പബ്ജി കളിയിൽ മുഴുകിയിരുന്ന യുവാവ് വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്. മധ്യപ്രദേശിലെ ഛിൻവാഡയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാൾ അപകടനില തരണം ചെയ്തു.
പബ്ജി കളിയിൽ മുഴുകിയിരുന്ന യുവാവ് വാട്ടർ ബോട്ടിൽ ആണെന്നു കരുതി ആസിഡ് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
പബ്ജി ഗെയിം അഡിക്ഷൻ മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെ സംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തു വരുന്നത്.
കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വീഡിയോ ഗെയിമുകളില്‍ ചൈന പ്രായപരിധി ഏര്‍പ്പെടുത്തിയിരുന്നു.
അതുകൊണ്ടു തന്നെ ഇനി പബ്ജി എല്ലാ പ്രായക്കാർക്കും കളിക്കാൻ കഴിയില്ല.13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്‌ക്രീന്‍ ലോക്ക് സംവിധാനം ഗെയിമുകളില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.