Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുസ്ലീം വിദ്യാർഥിയെ അജ്മൽ കസബ് എന്ന് വിളിച്ച് പ്രൊഫസർ, വീഡിയോ വൈറലായതോടെ സസ്പെൻഷൻ

മുസ്ലീം വിദ്യാർഥിയെ അജ്മൽ കസബ് എന്ന് വിളിച്ച് പ്രൊഫസർ, വീഡിയോ വൈറലായതോടെ സസ്പെൻഷൻ
, ചൊവ്വ, 29 നവം‌ബര്‍ 2022 (18:41 IST)
ബെംഗളൂരു: ക്ലാസിലിരുന്ന മുസ്ലീം വിദ്യാർഥിയെ തീവ്രവാദിയായ അജ്മൽ കസബിൻ്റെ പേരിൽ സംബോധന ചെയ്ത പ്രൊഫസറെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലായിരുന്നു സംഭവം.
 
ക്ലാസ് എടുക്കുന്നതിനിടെ ഒന്നാം വർഷ എഞ്ജിനിയറിങ് വിദ്യാർഥിയെ അധ്യാപകൻ അജ്മൽ കസബ് എന്ന പേരിൽ സംബോധന ചെയ്യുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിർഉന്നു. ഇതോടെയാണ് പ്രൊഫസർക്കെതിരെ നടപടിയുണ്ടായത്. അധ്യാപകൻ്റെ നടപടി സ്വീകാര്യമല്ലെന്നും നിങ്ങളുടെ മകനോട് ഇത്തരത്തിൽ നിങ്ങൾ സംസാരിക്കുമോ എന്നും തീവ്രവാദിയെന്ന് വിളിക്കുമോ എന്നും വിദ്യാർഥി അധ്യാപകനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
 
വിദ്യാർഥിയുടെ പ്രതികരണത്തിന് പിന്നാലെ അധ്യാപകൻ ക്ഷമാപണം നടത്തി. എന്നാൽ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം ഉള്ളിലെ ചിന്താഗതിയും വ്യക്തിത്വവും മാറാൻ പോകുന്നില്ലെന്നും വിദ്യാർഥി പറയുന്നു. തന്നെ അധ്യാപകൻ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന് കരുതുന്നില്ലെന്നും അധ്യാപകൻ്റെ പ്രവർത്തിയെ താൻ വിട്ടുകളയുകയാണെന്നും വിദ്യാർഥി പറയുന്നു.
 
അതേസമയം സംഭവത്തിൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം പെരുമാറ്റങ്ങളെ അംഗീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങളെ സ്ഥാപനത്തിൻ്റെ നയങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ സമിതി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടയില്‍ നിന്ന് സ്ഥിരമായി പണം നഷ്ടപ്പെടുന്നു; പണം കവര്‍ന്ന പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പോലീസുകാരന്‍ പിടിയില്‍