Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക്

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക്

അഭിറാം മനോഹർ

, ചൊവ്വ, 17 മാര്‍ച്ച് 2020 (09:11 IST)
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്‌തു. നിലവിലെ രാജ്യസഭാംഗങ്ങളിൽ ഒരാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിർദേശം ചെയ്‌തിരിക്കുന്നത്.ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.സാമൂഹിക പ്രവര്‍ത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് ശുപാർശ ചെയ്യാൻ സാധിക്കും. 
 
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിരമിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യയിലെ നിർണായകമായ കേസുകളിൽ വിധിപ്രസ്ഥാവം നടത്തിയത് രഞ്ഞൻ ഗോഗോയിയായിരുന്നു. അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളുടെ നേതൃത്വം ഗോഗോയിക്കായിരുന്നു.സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉയർന്നതും ഗോഗോയിക്ക് നേരെയായിരുന്നു.
 
രാജ്യത്തിന്റെ 46മത് ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയി 1954ൽ അസമിലാണ് ജനിച്ചത്.2001ൽഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി.അടുത്ത വർഷം തന്നെ അദ്ദേഹത്തെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17നാണ് ഗോഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര നിർദേശം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് സാഹചര്യമൊരുക്കണമെന്ന് ആരോഗ്യവകുപ്പ്