ആറ് സംസ്ഥാനങ്ങളിലേക്ക് കൃത്രിമ പൽ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മുന്ന് ഫാക്ടറികളിൽ പൊലീസിന്റെ മിന്നൽ റെയിഡ്. മധ്യപ്രദേശിൽ നടത്തിയ റെയിഡിലാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടക്കുന്ന കൃത്രിമ പാൽ നിർമ്മാണ ഫാക്ടറികൾ പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നും പാൽ കൊണ്ടുപോയിരുന്നത്.
മൊറേന ജില്ലയിലെ അംബായിലും, ഗ്വാളിയറിലും, ബീന്ത് ജില്ലയിലെ ലാഹറിലുമാണ് പൊലീസ് ഫാക്ടറികൾ റെയിഡ് ചെയ്തത്. 20 ടാങ്കർ ലോറികളിലും 11 പിക്കപ്പ് വാനുകളിലും നിറച്ച കൃത്രിമ പാൽ ഫക്ടറികളിൽനിന്നും പൊലീസ് പിടിച്ചെടുത്തു. 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.
ഷാംപുവും, എണ്ണയും, ഗ്ലൂക്കോസ് പൊടിയും, പെയിന്റും ഉൾപ്പടെയുടെ വസ്ഥുക്കളുടെ വലിയ ശേഖരവും റെയിഡിൽ കണ്ടെത്തി. 30 ശതമാനം പാലിൽ ഗ്ലൂക്കോസുപൊടിയും പെയിന്റും, ഷംപുവും ഉൾപ്പടെയുള്ള ചേരുവകൾ ചേർത്താണ് കൃത്രിമ പാൽ നിർമ്മിക്കുന്നത്. മാർക്കറ്റിൽ ലഭ്യമാകുന്ന പല ബ്രാൻഡഡ് കമ്പനികൾക്കും വേണ്ടിയാണ് ഫാക്ടറികളിൽ പാൽ നിർമ്മിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.