Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കർഷക ബിൽ ചരിത്രപരം, കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്തും: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

കർഷക ബിൽ ചരിത്രപരം, കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്തും: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:25 IST)
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പാർലമെന്റിൽ പാസാക്കിയ കർഷക ബിൽ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഈ ബിൽ കർഷകരെ തങ്ങളുടെ ഉത്‌പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപരം ചെയ്യാൻ പ്രാപ്‌തരാക്കും. കൂടുതല്‍ ലാഭം ലഭിക്കുന്നത്തിടത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ബിൽ വഴി സാധിക്കും താങ്ങുവില സംവിധാനം നിലനിൽക്കുമെന്ന് കർഷകർക്ക് ഉറപ്പ് നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അതേസമയം ബില്ലിനെതിരെ പ്രതിപക്ഷകക്ഷികൾ നടത്തുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി വിമർശിച്ചു.പ്രതിപക്ഷത്തെ വിവാദത്തിന്റെ ശില്‍പികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കർഷകരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ബിഹാറില്‍ ഒമ്പത് ഹൈവേകളുടെ ശിലസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ ഭേദമാകുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലെന്ന് ചൈനീസ് പഠനം