Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി; നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി; നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്   എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി , വെള്ളി, 16 ഡിസം‌ബര്‍ 2016 (12:40 IST)
കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 
പാര്‍ലമെന്റില്‍ ആണ് പ്രധാനമന്ത്രി മോഡി ഇങ്ങനെ പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തിനെയും കടന്നാക്രമിച്ച് ആയിരുന്നു മോഡിയുടെ പ്രസംഗം.
 
പ്രധാനമന്ത്രി മോഡിക്കു വേണ്ടി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്‌കുമാര്‍ ആണ് സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം കള്ളപ്പണത്തിന് എതിരായ യുദ്ധമാണ്. എന്‍ ഡി എയ്ക്കും ബി ജെ പിക്കും പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. കോണ്‍ഗ്രസിന് രാജ്യത്തിനേക്കാള്‍ പ്രധാനം പാര്‍ട്ടിയാണെന്നും മോഡി കുറ്റപ്പെടുത്തി.
 
കള്ളപ്പണത്തിനെതിരെ പ്രത്യേക ദൗത്യസംഘം രൂപീകരിക്കണമെന്ന് 2012ല്‍ സുപ്രീകോടതി യു പി എ സര്‍ക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് മൂന്നു വര്‍ഷം ഭരിച്ചിട്ടും അവര്‍ ഒന്നും ചെയ്തില്ല. കള്ളപ്പണത്തിനെതിരായ യുദ്ധം ബി ജെ പി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍,  ഈ യുദ്ധത്തില്‍ എതിര്‍പക്ഷത്താണ് പ്രതിപക്ഷം നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്ലാമര്‍ പോരാട്ടത്തില്‍ നികേഷ് തോറ്റു, വിജയം കൊയ്ത് വീണാജോര്‍ജ്