ചിലര്‍ തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു പേര്‍ തന്റെ ദാരിദ്ര്യത്തെയും ജാതിയെയും അധിക്ഷേപിക്കുന്നു. ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇതൊന്നും തന്നെ അലട്ടുന്നില്ല. എന്റെ ജോലികള്‍ ചെയ്യാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ മോദി വിരുദ്ധത പുതിയ തലത്തിൽ എത്തിയിരിക്കുന്നു. മോദിയെ ആരാണ് എറ്റവുമധികം അധിക്ഷേപിക്കുന്നത് എന്നതിൽ മൽസരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മോദി വ്യക്തമാക്കി.
താൻ ഭീകരവാദവും ദൗരിദ്ര്യവും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം തന്നെ പുറത്താക്കാനാണു ശ്രമിക്കുന്നത്. രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കണം. ചെറിയ പിഴവിനു പോലും വലിയ വില കൊടുക്കേണ്ടി വരും. 30 വർഷത്തിനു ശേഷമാണു കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള സർക്കാരുണ്ടാകുന്നതെന്നും മോദി പറഞ്ഞു.