ബെയർ ഗ്രിൽസിന് എങ്ങനെ ഹിന്ദി മനസ്സിലായി; മോദി പറയുന്നു
3.6 ബില്യൺ ആളുകളാണ് പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച ചെയ്തത്.
ലോക ടെലിവിഷൻ ഇവന്റ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയ പരിപാടിയയാരുന്നു മോദിയോടൊപ്പമുള്ള മാൻ വേഴ്സസ് വൈൽഡ്. 3.6 ബില്യൺ ആളുകളാണ് പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാൻ വേഴ്സസ് വൈൽഡ് എപ്പിസോഡിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച ചെയ്തത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവും വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെതിരെ നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.
ഷോയിൽ ഇരുവരുടെയും സംഭാഷണം ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷിലുള്ള ബെയര്‍ ഗ്രില്‍സിന്റെ ചോദ്യങ്ങൾക്ക് മോദി ഹിന്ദിയിലായിരുന്നു മറുപടി നൽകിയത്. തിരിച്ചും അങ്ങനെ തന്നെ. ഇക്കാര്യവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ സംശയങ്ങൾക്ക് മറുപടി പറയുകയാണ് മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി സംഭാഷണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
"ബിയർ ഗ്രിൽസ് എന്റെ ഹിന്ദി എങ്ങനെ മനസ്സിലാക്കുന്നുവെന്ന് അറിയാൻ ധാരാളം പേർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആ സംഭാഷണങ്ങൾ എഡിറ്റു ചെയ്തതും അതോ ഒന്നിലധികം തവണ ചിത്രീകരിച്ചതാണോ എന്നാണ് മിക്കവരും ചോദിച്ചത്. എന്നാൽ അത് അങ്ങനെ ആയിരുന്നില്ല. എനിക്കും അദ്ദേഹത്തിനും ഇടയിൽ സഹായിയായി ആധുനിക സാങ്കേതിക വിദ്യ പ്രവർത്തിച്ചിരുന്നു. ബെയര്‍ ഗ്രില്‍സിന്റെ ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ കോർഡ്‌ലെസ്സ് ഉപകരണം തന്റെ ഹിന്ദി സംഭാഷണങ്ങള്‍ തൽസമയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു.” പ്രധാനമന്ത്രി പറയുന്നു.