Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കിം ജോങ് ഉന്‍ മാനസിക രോഗി, പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്

കിം ജോങ് ഉന്‍ ഒരു മാനസിക രോഗി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വൈറ്റ് ഹൗസ്

കിം ജോങ് ഉന്‍ മാനസിക രോഗി, പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്
വാഷിംടണ്‍ , വ്യാഴം, 4 ജനുവരി 2018 (10:42 IST)
നിരന്തര ആണവ പരീക്ഷണം നടത്തി ലോകസമാധാനത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് ഉത്തരകൊറിയയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍. നിരന്തര ഭീഷണിയുമായി രംഗത്തെത്തുന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മാനസികനിലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായ സാറാ ആന്‍ഡേര്‍സണ്‍.
 
ഉത്തരകൊറിയന്‍ നേതാവായ കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഉത്തരകൊറിയ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കികൊണ്ടിരിക്കയാണെന്നും അവര്‍ പറഞ്ഞു.
 
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മറുപടിയുമായി ട്രംപ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട് എന്ന് കിം ജോംഗ് ഉന്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ട്രംപ് രംഗത്ത് വന്നത്.
 
എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കഴിഞ്ഞ പുതുവര്‍ഷാഘോഷത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയന്‍ പ്രസിഡന്റായ കിം വിവാദപ്രസ്താവന നടത്തിയത്. വളരെയധികം ഉത്തരവാദിത്തമുള്ള സമാധാനകാംക്ഷികളാണ് ഉത്തരകൊറിയ എന്നും അമേരിക്കയെപ്പോലെ യുദ്ധക്കൊതിയന്‍മാരല്ല തങ്ങളെന്നും കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശില്‍ റംസാന്‍ അവധി വെട്ടിക്കുറച്ചു; പ്രതിഷേധവുമായി മുസ്ലീം മതനേതാക്കള്‍