Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും അടിയന്തരസഹായം പ്രഖ്യാപിച്ചു

മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും അടിയന്തരസഹായം

മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും അടിയന്തരസഹായം പ്രഖ്യാപിച്ചു
കാൻപൂർ , ഞായര്‍, 20 നവം‌ബര്‍ 2016 (11:59 IST)
ഉത്തര്‍പ്രദേശിലെ പുക്രായനിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. കൂടാതെ ഗുരുതരമായി പരുക്കേറ്റവർക്കായി 50000 രൂപ സഹായധനവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.  
 
അതേസമയം, മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപ സഹായ ധനം നല്‍കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
 
കൂടാതെ മരിച്ചവരുടെ കുടുംബത്തിന് മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. അതോടൊപ്പം ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപ വീതവും നിസ്സാരമായ പരുക്കുള്ളവർക്ക് 25000രൂപ വീതവും സഹായധനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപയും 
നൽ‌കുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളത്തെ തലമുറ ലഹരിയിൽ മുങ്ങിപ്പോകരുത്; മദ്യവർജനത്തിലൂന്നിയ മദ്യനയമാണ് സർക്കാരിന്റേത്: മുഖ്യമന്ത്രി