Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്നുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
, ബുധന്‍, 15 ഏപ്രില്‍ 2020 (15:55 IST)
തമിഴ്നാട്ടില്‍ കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ചെന്നൈയ്ക്ക് സമീപം രാമനാഥപുരത്താണ് സംഭവം. പ്രോട്ടോകോൾ ലംഘിച്ച് നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 
സാധാരണ മരണാനന്തര ചടങ്ങുകളിൽ പോലും 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്നാണ് പ്രോട്ടോകോൾ. കോവിഡ് ബാധിച്ചാണ് രോഗി മരിച്ചത് എങ്കിൽ കർശനമായ നിയന്ത്രങ്ങളോടെയാണ് മൃതദേഹം സംസ്കരിക്കേണ്ടത്. എന്നാൽ പ്രോട്ടോകോൾ ലംഘിച്ച് മുൻ മന്ത്രിയടക്കം 50 ഓളം പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു എന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19; ഒന്നര വർഷമെങ്കിലും എടുക്കും എല്ലാം പഴയപടിയാകാൻ, മലേറിയ മരുന്ന് ഫലപ്രദമോ?