ഓൺലൈൻ വഴി പ്രണയബന്ധങ്ങൾ നേരെയാക്കാൻ പ്രതിവിധികൾ നൽകാമെന്ന വ്യാജേന യുവതിയിൽ നിന്നും 47 ലക്ഷം തട്ടിയെടുത്ത വ്യാജ ജോത്സ്യൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് സൈബർ ക്രൈം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
നവംബർ 19നാണ് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ടത്. ആസ്ട്രോ ഗോപാൽ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇയാൾക്കുണ്ടായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുനൽകുമെന്നാണ് ഇയാളുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്നത്. ഇത്തരത്തിൽ ആദ്യം പെൺകുട്ടിയിൽ നിന്ന് 32,000 രൂപയാണ് ഇയാൾ ആദ്യം വാങ്ങിച്ചത്. പ്രണയബന്ധം ശരിയാകാൻ പൂജകൾ ചെയ്യാനായ പലതവണയായി 47.11 ലക്ഷം രൂപയാണ് ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്.
മൊഹാലി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഇയാൾക്കെതിരെ ഐടി ആക്ടിലെ സെക്ഷൻ 36 സി&സി, ഐപിസി 419,420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഓൺലൈൻ പ്രണയജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ഇയാൾ പരസ്യം ചെയ്തിരുന്നുവെന്നും ഇത്തരത്തിൽ പലരെയും ഇയാൾ കമ്പളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.