ഒറ്റ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമെടുത്തവര്‍ക്ക് ഡല്‍റ്റ വകഭേദത്തില്‍ നിന്നും രക്ഷയില്ലെന്ന് പഠനം. യൂറോപ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലുമാണ് പഠനം നടത്തിയത്.
30ദിവസത്തിനുള്ളില്‍ രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരില്‍ അധികം പേര്‍ക്കും കൊവിഡില്‍ നിന്ന് സംരക്ഷണം ലഭിച്ചപ്പോള്‍ ഒരു ഡോസ് മാത്രം എടുത്തവര്‍ക്ക് ഡല്‍റ്റ വകഭേദം ബാധിക്കപ്പെട്ടതായി പഠനം പറയുന്നു.