Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു നോട്ട് നിരോധനം; രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി

നോട്ട് നിരോധനം രാജ്യം നേരിട്ട വൻ ദുരന്തമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു നോട്ട് നിരോധനം; രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി , ബുധന്‍, 8 നവം‌ബര്‍ 2017 (09:13 IST)
നോട്ട് നിരോധിച്ച് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ആ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നോട്ട് നിരോധനമെന്നാണ് രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത ഈ പ്രവൃത്തി നൂറുകണക്കിന് ജനങ്ങളുടെ ജീവിതമാർഗം ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
അതേസമയം, രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചു: പ്രധാനമന്ത്രി