Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരക്ക്, യമുന കരകവിഞ്ഞതോടെ ഡൽഹിയിൽ വെള്ളക്കെട്ട്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരക്ക്, യമുന കരകവിഞ്ഞതോടെ ഡൽഹിയിൽ വെള്ളക്കെട്ട്
, വ്യാഴം, 13 ജൂലൈ 2023 (12:57 IST)
യമുനാനദിയില്‍ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന അവസ്ഥയായ 208.05 മീറ്ററിലേക്കെത്തിയതോടെ അതീവ ജാഗ്രതയില്‍ ഡല്‍ഹി. അപകടസൂചികയ്ക്ക് മൂന്ന് മീറ്റര്‍ ഉയര്‍ത്തിലാണ് നിലവില്‍ ജലനിരപ്പുള്ളത്. ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ നിലവില്‍ വെള്ളത്തിലാണ്. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും സ്തംഭിച്ച അവസ്ഥയിലാണ്.
 
മഴ കുറഞ്ഞുവെങ്കിലും ഹരിയാന ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീതിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപ്പെടണമെന്നും ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നദിയിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാവക്കാട് വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു; ഗര്‍ഭം ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം