ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഒരു ശക്തിക്കുമാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്താൻ മുതിരുന്നവർ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.
യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും 60 ശതമാനത്തിലേറെ പരിക്കേല്‍ക്കുന്നവര്‍ക്കും നല്‍കുന്ന അടിയന്തര സഹായം നാലിരട്ടി വർധിപ്പിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. 2 ലക്ഷം രൂപയിൽ നിന്നും 8 ലക്ഷം രൂപയായാണ് സഹായധനം ഉയർത്തിയത്.സ്വാതന്ത്രദിന സന്ദേശത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവന.