കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മാസംതോറും യുട്യൂബില്‍ നിന്ന് ലഭിക്കുന്നത് നാലുലക്ഷം രൂപ. നിതിന്‍ ഗഡ്കരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് വിദേശ സര്‍വകലാശാലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് എടുത്തതിന്റേയും കൂടാതെ വീട്ടില്‍ പാചകം ചെയ്യുന്ന വീഡിയോകള്‍ യുട്യൂബില്‍ പങ്കുവച്ചതുമൂലവുമാണ് വരുമാനം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചതുമൂലമാണ് വരുമാനം ലഭിച്ചു തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
മുംബൈ-ദില്ലി എക്‌സ്പ്രസ് വേ നിര്‍മാണ് വിലയിരുത്താന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓണ്‍ലൈനിലൂടെ 950 ലെക്ചറുകളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.