സാമ്പത്തിക മേഖലയ്‌ക്ക് ഉണർവേകാൻ നികുതി പരിഷ്‌കരണങ്ങൾ; നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്
രാവിലെ 11നാണ് ബജറ്റ് അവതരണം.
ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റില്‍ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം.
സാമ്പത്തിക മാന്ദ്യം മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സര്‍ക്കാര്‍ നിലനിര്‍ത്തുന്നു.