2021-22 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സിതാരാമൻ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അവതരിപ്പിയ്ക്കും. കൊവിഡ് പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം, കർഷക പ്രക്ഷോപം എന്നീ പ്രതിസന്ധികൾക്കിടെയാണ് നിർമലാ സീതാരാനമൻ ബജറ്റ് അവതരിപ്പിയ്ക്കാൻ ഒരുങ്ങുന്നത്. അതിനാൽ മുൻപ് ഒരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് വിലയിരുത്തൽ. നെഗറ്റീവ് വളർച്ചയിലേയ്ക്ക് എത്തി നിൽക്കുന്ന സമ്പദ്‌വ്യവസ്ഥയും, കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരവുമാണ് പ്രധാന പ്രതിസന്ധികൾ. മാന്ദ്യം മറികടക്കുന്നതിനായി ആത്മനിർഭർ ഭാരത് പദ്ധതിയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കർഷകർക്ക് നേരിട്ട് ഗുണം ലഭിയ്ക്കുന്ന പദ്ധതികളൂം ബജറ്റിൽ ഇടംപിടിയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആളുകളുടെ കൈയ്യിൽ കുടുതൽ പണം എത്തിയ്കുന്നതിനായി നികുതി സ്ലാബുകളിലും മാറ്റം വരുത്തിയേക്കും