ആഴ്‌ച്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥയുമായി പുതിയ തൊഴിൽ കോഡ്. ഇതോടെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജോലിക്കാരെ ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന നിലയിലോ 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന നിലയിലോ എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ജോലി എന്ന നിലയിലൊ പണിയെടുപ്പിക്കാം.
അതേസമയം തൊഴിലുടമകളെയോ തൊഴിലാളികളെയോ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. അതേസമയം കാരണം കാണിക്കാതെ കമ്പനികൾക്ക് 300 തൊഴിലാളികളെ വരെ പിരിച്ചുവിടാം സമരങ്ങൾ 60 ദിവസങ്ങൾക്ക് മുൻപ് അറിയിക്കണം തുടങ്ങിയ നിബന്ധനകളും പുതിയ തൊഴിൽ കോഡിലുണ്ട്. പുതിയ തൊഴിൽ കോഡ് നിലവിൽ വരുന്നതോടെ ഒരു ദിവസം പരമാവധി 9 മണിക്കൂർ ജോലി എന്ന നിബന്ധന 12 മണിക്കൂർ ജോലി എന്ന നിലയിലേക്ക് മാറും. തൊഴിലാളികൾക്കെതിരായാണ് തൊഴിൽ കോഡിലെ പല നിർദേശങ്ങളും എന്ന വിമർശനം ശക്തമാണ്.