Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് ജനിതക മാറ്റം: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ എണ്ണം 26 ആയി

കൊവിഡ് ജനിതക മാറ്റം: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ എണ്ണം 26 ആയി

ശ്രീനു എസ്

, വ്യാഴം, 24 ഡിസം‌ബര്‍ 2020 (08:42 IST)
കൊവിഡ് ജനിതക മാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ എണ്ണം 26 ആയി. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ ബ്രിട്ടനില്‍ നിന്നെത്തിയ ആറു യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ബാധിച്ചത് ജനിതകമാറ്റം വന്ന വൈറസാണോയെന്ന് ഇവരുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കും.
 
അതേസമയം അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ് ഭീതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണിനിന്നും ചെന്നൈയിലെത്തിയ 1,088 പേരെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ബ്രിട്ടണില്‍നിന്നും എത്തിയവരെയാണ് നിരീക്ഷണത്തിലാക്കിയിരിയ്ക്കുന്നത്. എന്നാല്‍ ജനങ്ങല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോക്ടര്‍ സി വിജയഭാസ്‌കര്‍ പറഞ്ഞു.
 
ലണ്ടനില്‍നിന്നും ഡല്‍ഹി വഴി ചെന്നൈയിലെത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ അറിയിച്ചു. വീട്ടില്‍ ക്വാറന്റിനില്‍ കഴിയുകയായിരുന്ന രോഗിയെ ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ ഇയാളെ ബാധിച്ചത് എന്നറിയാന്‍ സാംപിളുകള്‍ പൂനെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഗതകുമാരി ടീച്ചര്‍ മണ്ണിനെയും മനുഷ്യനെയും മാതൃഭാഷയെയും സ്നേഹിച്ച പ്രതിഭ: മന്ത്രി എകെ ബാലന്‍