Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മിസൈൽ സജ്ജമായ 6 റഫാൽ വിമാനങ്ങളും എത്തുന്നു, ചൈനയെ നേരിടാൻ കിഴക്കൻ ലഡാക്കിലേയ്ക്ക്

മിസൈൽ സജ്ജമായ 6 റഫാൽ വിമാനങ്ങളും എത്തുന്നു, ചൈനയെ നേരിടാൻ കിഴക്കൻ ലഡാക്കിലേയ്ക്ക്
, ചൊവ്വ, 30 ജൂണ്‍ 2020 (07:45 IST)
ഡൽഹി: അതിർത്തിയിൽ ഇന്ത്യ അതിരൂക്ഷ സാഹചര്യം നേരിടുന്ന പശ്ചാത്തലത്തിൽ സേനയ്ക്ക് കരുത്തേകാൻ റഫാൽ യുദ്ധ വിമാനങ്ങൾകൂടി എത്തുന്നു. മിസൈൽ സജ്ജമായ ആറ് റഫാൽ യുദ്ധ വിമാനങ്ങൾ ജൂലൈ 27ന് ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാല വ്യോമ താവളത്തിലേയ്ക്കണ് റഫാൽ വിമാനങ്ങൾ എത്തുന്നത്. യുഎഇയിലെ വ്യോമ താവളത്തിൽ ഇറങ്ങിയ ശേഷമാകും വിമാനങ്ങൾ ഇന്ത്യയിലെത്തുക. ആഗസ്റ്റോടെ തന്നെ റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. 
 
റഫാൽ വിമാനങ്ങൾ പറത്തുന്നതിന് വ്യോമസേനയുടെ 7 പൈലറ്റുമാർ ഫ്രാൻസിൽനിന്നും പ്രത്യേക പരിശീലനം നേടിയിരുന്നു. വ്യോമസേനയുടെ 17ആം നമ്പർ സ്ക്വാഡ്രൻ 'ഗോൾഡൻ ആരോസ്' റഫാലിനായി അംബാലയിൽ സജ്ജരായി കാത്തിരിയ്ക്കുകയാണ്. ഇന്ത്യയിലെത്തിയ റഫാൽ വിമാനങ്ങളുടെ ആദ്യ ദൗത്യം ഇന്ത്യ ചൈന അതിർത്തിയിൽ സുരക്ഷ ഒരുക്കുക എന്നതാണ്. ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി കഴിഞ്ഞാൽ റഫാൽ വിമാനങ്ങളെ ഇന്ത്യൻ ചൈന അതിർത്തി പ്രദേശങ്ങളിൽ വിന്യസിയ്ക്കും എന്ന് സേനാ വൃത്തങ്ങല് വ്യക്തമാക്കി. കഴിഞ്ഞു.   
 
9.3 ടൻ ആയുധങ്ങൾ വഹിയ്ക്കാൻ ശേഷിയുള്ള യുദ്ധ വിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ വഹിയ്ക്കാനും, ആണവ മിസൈലുകൾ വർഷിയ്ക്കാനും റഫാൽ വിമാനങ്ങൾക്ക് സാധിയ്ക്കും. ഇന്ത്യയിൽനിന്നുകൊണ്ട് തന്നെ സംഘർഷം സൃഷ്ടിയ്ക്കുന്ന  അയൽ രാജ്യങ്ങൾക്ക് പ്രഹരമേൽപ്പിയ്ക്കാൻ റഫാലിന് കഴിയും എന്നതാണ് ഏറെ പ്രധാനപ്പെട്ടത്. ലഡാക് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽനിന്നും ടേക് ഓഫ് ചെയ്യാൻ സാധിയ്ക്കുന്ന എഞ്ചിൻ കരുത്തുള്ള വിമാനമാണ് റഫാൽ. ശത്രു സൈന്യത്തിന്റെ മിസൈലുകളെ  വഴി തിരിച്ചു വിടാനും റഡാറുകളുടെ കണ്ണുമൂടിക്കെട്ടാനും റഫാലിനാകും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ ലോക്ക് ഡൌണ്‍ ജൂലൈ 31 വരെ നീട്ടി, ചെന്നൈയില്‍ കര്‍ശന നിയന്ത്രണം