Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

4 അംഗങ്ങളുടെ കാലാവധി കഴിയുന്നു, രാജ്യസഭയിൽ ഇനി എൻഡിഎ വിയർക്കും, ഭൂരിപക്ഷത്തിന് 12 അംഗങ്ങളുടെ കുറവ്

Narendra modi

അഭിറാം മനോഹർ

, ചൊവ്വ, 16 ജൂലൈ 2024 (19:21 IST)
രാകേഷ് സിന്‍ഹ,രാം ഷക്കല്‍,സോണാല്‍ മാന്‍സിംഗ്,മഹേഷ് ജഠ്മലാനി എന്നീ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെ രാജ്യസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ അംഗബലം കുറഞ്ഞു. നിലവില്‍ രാജ്യസഭയില്‍ 86 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 245 അംഗ രാജ്യസഭയില്‍113 അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ഭൂരിപക്ഷമാവുകയുള്ളു. നിലവില്‍ ബിജെപി അടങ്ങുന്ന എന്‍ഡിഎയുടെ ആകെ അംഗസംഖ്യ 101 മാത്രമാണ്.
 
 കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യത്തിന് രജ്യസഭയില്‍ 87 അംഗങ്ങളുണ്ട്. ഇതില്‍ 26 അംഗങ്ങള്‍ കോണ്‍ഗ്രസിനും 13 അംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും 10 വീതം അംഗങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കും ഡിഎംകെയ്ക്കുമാണ്. ഉപരിസഭയില്‍ ഇനി ബില്‍ പാസാക്കണമെങ്കില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമെ വൈഎസ്ആര്‍ കോണ്‍ഗ്രസ്,എഐഡിഎംകെ എന്നീ പാര്‍ട്ടികളെ എന്‍ഡിഎയ്ക്ക് ആശ്രയിക്കേണ്ടി വരും ഐഎസ്ആര്‍ കോണ്‍ഗ്രസിന് 11നും എഐഡിഎംകെയ്ക്ക് 4 സീറ്റുകളുമാണ് രാജ്യസഭയിലുള്ളത്. തിരെഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ഈ പാര്‍ട്ടികളുമായുള്ള സഖ്യം എന്‍ഡിഎ ഉപേക്ഷിച്ചിരുന്നു.
 
അതേസമയം പ്രശ്‌നാധിഷ്ഠിതമായ പിന്തുണയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ 11 വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും സമാനമായ പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നത്. ബിജെഡിക്ക് 9 സീറ്റുകളാണ് രാജ്യസഭയിലുള്ളത്. നിലവില്‍ 20 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിഞ്ഞ് കിടക്കുന്നത്. ഈ വര്‍ഷം തിരെഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളുടെ ഉള്‍പ്പടെയാണ് ഈ ഒഴിവുകള്‍. ഇതില്‍ മഹാരാഷ്ട്ര,അസം,ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും 2 സീറ്റ് വീതവും ഹരിയാന,രാജസ്ഥാന്‍,മധ്യപ്രദേശ്,തെലങ്കാന,ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഒരു സീറ്റ് വീതവുമാണ് ഒഴിവുകള്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി