Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോദിയുടെ ജന്‍‌മദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #NationalUnemploymentDay ഹാഷ് ടാഗ്!

മോദിയുടെ ജന്‍‌മദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #NationalUnemploymentDay ഹാഷ് ടാഗ്!

ജോര്‍ജി സാം

, വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (14:32 IST)
70 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമൂഹത്തിലെ നാനാതുറകളില്‍ പെട്ട പ്രമുഖര്‍ ആശംസകൾ നേർന്നു. എന്നാല്‍ മോദിയുടെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ യുവാക്കൾ വ്യത്യസ്തമായാണ് ആഘോഷിക്കുന്നത്. 
 
മോദിയുടെ ജന്മദിനം നെറ്റിസൺമാർ ദേശീയ തൊഴിലില്ലായ്മ ദിനമായാണ് ആചരിക്കുന്നത്. തൊഴിലില്ലാത്ത യുവാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഉയർന്ന തൊഴിലില്ലായ്മാ നിരക്കിനെതിരായ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായാണ് നെറ്റിസൺമാർ സെപ്റ്റംബർ 17 ദേശീയ തൊഴിലില്ലായ്‌മ ദിനമായി ആചരിക്കുന്നത്.
 
#NationalUnemploymentDay എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ വന്‍ ട്രെന്‍ഡായി മാറി. നരേന്ദ്ര മോദിയും സർക്കാരും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിലില്ലായ്മയിലേക്ക് നയിച്ചെന്ന് ട്വിറ്ററില്‍ അനവധി യുവാക്കള്‍ രേഖപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍