ഇരട്ടകുട്ടികള്‍ ജനിക്കണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ആദ്യത്തെ ഗര്‍ഭത്തില്‍ ഇരട്ടകുട്ടികള്‍ ആണെങ്കിലും ഒരിക്കല്‍ കൂടി ആഗ്രഹിക്കുന്നവരും കുറവല്ല. ഇരട്ടക്കുട്ടികള്‍ എന്ന വിചാരം തന്നെ ചില ആളുകള്‍ക്ക് ആകാംക്ഷ ഉണ്ടാക്കും. ഇരട്ടകളുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ 5 വഴികളിതാ.
കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയില്ലെങ്കിലും ഉണ്ടാകും. പക്ഷേ, ഇരട്ടക്കുട്ടികള്‍ മുന്‍പ് കുടുംബത്തില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ മറ്റുള്ളവരേക്കാള്‍ 20 ശതമാനം സാധ്യത കൂടുതലാണ്.
ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ പോലുള്ള പോഷകാഹാരങ്ങള്‍ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും.
മണ്ണിനടിയില്‍ വളരുന്ന കാരറ്റ്, ഉരുളക്കിഴങ്ങു മുതലായ പച്ചക്കറികളില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇവ ആവശ്യം പോലെ കഴിക്കുന്നതും ഇരട്ടകളുണ്ടാകാനുള്ള സാധ്യത കൂട്ടും.
ശരീരഭാരം അധികമാണെങ്കില്‍, വയറ് വലുതാണെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും കണ്‍മണി എത്രയെന്ന്. വര്‍ദ്ധിക്കുന്ന ശരീരഭാരവും ഉയര്‍ന്ന് വരുന്ന രക്തത്തിന്റെ അളവും കാണുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏകദേശം ആറാം മാസം ആകുമ്പോഴേക്കും വയര്‍ ശരിക്കും പുറത്ത് കണ്ട് തുടങ്ങും.