ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചു; മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍
മാധ്യമപ്രവര്‍ത്തക പ്രിയങ്ക അറസ്റ്റില്‍
മുംബൈയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. പ്രിയങ്ക ബോര് പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ ആയ പ്രിയങ്ക ബ്രഹണ് മുംബൈ മുനിസിപ്പല്‍ കോര്പറേഷന് പരിധിയിലെ വകോലയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു.
സ്ഥലത്തെത്തി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് പൊലീസിന്റെ പ്രകോപനത്തിന് കാരണമായത്. എന്നാല്‍ എന്നാല്‍ ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഐപിസി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.