ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് മാതൃഭാഷയ്‌ക്കെന്ന് എംപിമാരോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഉപരാഷ്ട്രപതി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തെഴുതിയത്. ആദ്യം പഠിച്ച ഭാഷ ജീവതിത്തിന്റെ ആത്മാവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുപേജുള്ള കത്താണ് എംപിമാര്‍ക്ക് അദ്ദേഹം അയച്ചത്.
അതേസമയം മലയാളത്തെ സംബന്ധിച്ച് അയ്യായിരത്തോളം പ്രവാസികള്‍ ലോകത്ത് പലഭാഗങ്ങളിലായി മലയാളം പഠിപ്പിക്കുന്നുണ്ട്. കൂടാതെ കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി നല്‍പതിനായിരത്തോളം പേര്‍ മലയാളം പഠിക്കുന്നുണ്ട്.