Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിലപാട് കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനെ ഒറ്റപ്പെടുത്തും, വാഗാ അതിർത്തി വഴിയുള്ള വ്യാപാരം നിർത്തി - താക്കീതുമായി അമേരിക്ക

നിലപാട് കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനെ ഒറ്റപ്പെടുത്തും, വാഗാ അതിർത്തി വഴിയുള്ള വ്യാപാരം നിർത്തി - താക്കീതുമായി അമേരിക്ക
ന്യൂഡൽഹി , വെള്ളി, 15 ഫെബ്രുവരി 2019 (11:36 IST)
കശ്‌മീര്‍ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പാകിസ്ഥാന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ) നീക്കിയെന്നും വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്ര സമ്മർദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പാകിസ്ഥാനെ രാജ്യാന്തര സമൂഹത്തിൽ ഒറ്റപ്പെടുത്താനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും സൈനിക തലവന്‍മാരും പങ്കെടുത്തു.

ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ താക്കീതുമായി അമേരിക്ക രംഗത്തെത്തി. ഭീകരർക്കുള്ള എല്ലാ പിന്തുണയും പാക് സര്‍ക്കാര്‍ ഉടൻ നിർത്തലാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അതേസമയം ഭീകരാക്രമണം ആശങ്കാജനകമെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോരക്ക് മറുപടി ചോര, ഓരോ തുള്ളി ചുടുരക്തത്തിനും കണക്ക് തീർക്കും: മേജർ രവി