Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോളിവുഡില്‍ ആളിപ്പടര്‍ന്ന് മെര്‍‌സല്‍ വിവാദം; ചിത്രത്തിന് കലിപ്പന്‍ പിന്തുണയുമായി വിജയ് സേതുപതി

കോളിവുഡില്‍ ആളിപ്പടര്‍ന്ന് മെര്‍‌സല്‍ വിവാദം; ചിത്രത്തിന് കലിപ്പന്‍ പിന്തുണയുമായി വിജയ് സേതുപതി

കോളിവുഡില്‍ ആളിപ്പടര്‍ന്ന് മെര്‍‌സല്‍ വിവാദം; ചിത്രത്തിന് കലിപ്പന്‍ പിന്തുണയുമായി വിജയ് സേതുപതി
ചെന്നൈ , ശനി, 21 ഒക്‌ടോബര്‍ 2017 (19:21 IST)
ബിജെപിയുടെ എതിര്‍പ്പിന് കാരണമായ വിജയ് ചിത്രം മെർസലിന് പിന്തുണയുമായി നടന്‍ വിജയ് സേതുപതി രംഗത്ത്. “അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി” - എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മെര്‍സലിന് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ മോദി എന്ന അഭിസംബോധനയോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ് ആരംഭിക്കന്നത്. “മിസ്റ്റര്‍ മോദി, തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമാ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോണ’റ്റൈസ്’ ചെയ്യരുത് ”– എന്നാണ് രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം, കമൽഹാസന്‍, കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്, വിശാല്‍ എന്നിവര്‍ ചിത്രത്തിനു പിന്തുണയുമായെത്തിയിരുന്നു.

മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വടിവേലു ചെയ്‌ത കഥാപാത്രത്തെ വിദേശത്തുവെച്ച്   പോക്കറ്റടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.  

വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്ക് അക്കൗണ്ടുകൾ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം: ആര്‍ബിഐ