അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മനോഹര്‍ പരീക്കര്‍
അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മനോഹര്‍ പരീക്കര്‍
ശിശുദിനത്തില്‍ കുട്ടികളോട് അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചെറുപ്പ കാലത്ത് ഏതു തരത്തിലുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് താനും അശ്ലീല ചിത്രങ്ങള്‍ കാണുമായിരുന്നുവെന്ന് പരീക്കര്‍ വ്യക്തമാക്കിയത്.
ചെറുപ്പത്തില്‍ സഹോദരനൊപ്പമായിരുന്നു അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നത്. അന്നു കണ്ട അശ്ലീല ചിത്രങ്ങളേക്കാള്‍ അശ്ലീലം നിറഞ്ഞതാണ് ഇപ്പോള്‍ കുട്ടികള്‍ ടിവിയിലൂടെ കാണുന്നതെന്നും പരീക്കര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത്.