Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പരീക്ഷയ്ക്കും മുകളിലുള്ള വെല്ലുവിളിയാണ് ജീവിതം; കുട്ടികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി

ചിരിക്കൂ കൂടുതൽ മാർക്ക് നേടുയെന്ന് കുട്ടികളോട് മോദി

പരീക്ഷയ്ക്കും മുകളിലുള്ള വെല്ലുവിളിയാണ് ജീവിതം; കുട്ടികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി , ഞായര്‍, 29 ജനുവരി 2017 (14:05 IST)
വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽസവങ്ങളെപോലെയാണ് പരീക്ഷകളെ ആഘോഷിക്കേണ്ടത്. കൂടുതൽ ചിരിച്ച് കൊണ്ട് പരീക്ഷയെ നേരിട്ടാൽ കൂടുതൽ മാർക്ക് നേടാൻ സാധിക്കുമെന്നും പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിൽ മോദി പറഞ്ഞു.  
 
മാർക്കിനു വേണ്ടിയല്ല, അറിവിനു വേണ്ടിയാണ് പഠിക്കേണ്ടത്. പരീക്ഷകളെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ല. പരീക്ഷയ്ക്കു മുകളിലുള്ളതാണ് ജീവിതം. നിറഞ്ഞ സന്തോഷത്തോടെയായിരിക്കണം പരീക്ഷയെ നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ജീവിത വിജയത്തിനായി നമ്മള്‍ സച്ചിൻ തെൻഡുൽക്കറെയാണ് മാതൃകയാകേണ്ടത്. ഇരുപത് വർഷത്തിലധികമുള്ള തന്‍റെ ക്രിക്കറ്റ് കരിയറിൽ തന്‍റെ തന്നെ റിക്കാർഡ് മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. രക്ഷിതാക്കൾ കുട്ടികളിൽ പ്രതീക്ഷയുടെ ഭാരം അടിച്ചേൽപ്പിക്കരുതെന്നും മോദി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂ​ട​ൽ​മ​ഞ്ഞി​ൽ പാതകള്‍ മൂടി; വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി​ൽ ഒ​രു മ​ര​ണം, നിരവധി പേര്‍ക്ക് പരുക്ക്