Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"യാത്ര ചെയ്യാൻ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ റെഡി" ടിക്കറ്റ് ബുക്കിംഗ് ഏജൻസി ഉടമ അറസ്റ്റിൽ

ചെന്നൈ , ബുധന്‍, 21 ഏപ്രില്‍ 2021 (18:18 IST)
ചെന്നൈ: കൊവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് വ്യാജമായി യാത്രക്കാർക്ക് ഉണ്ടാക്കി നൽകിയിരുന്ന യുവാവ് അറസ്റ്റിൽ. യാത്രാടിക്കറ്റ് ബുക്കിംഗ് ഏജൻസി ഉടമയെയാണ് പോലീസ് തമിഴ്‌നാട്ടിൽ വെച്ച് അറസ്റ്റ് ചെയ്‌തത്.
 
തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറ് മാസമായി യാത്രക്കാർക്ക് ട്രെയിൻ,വിമാന,ബസ് യാത്രക്കാർക്ക് ടിക്കറ്റ് എടുത്ത് നൽകിയിരുന്ന ദിനേഷ് എന്നയാളാണ് പിടിയിലായത്. നിരവധി യാത്രക്കാർക്ക് ഇയാൾ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പേരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കേണ്ട, കേരളം സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങണമെന്ന് വി മുരളീധരൻ