മുംബൈ: ഭർത്താവ് കൊവിഡ് ബധിച്ച് മറിച്ചതിനെ തുടർന്ന് ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഭന്‍ദാര ജില്ലയിലെ ലാഖന്ദൂരിലാണ് സംഭവം ഉണ്ടായത്. ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ജില്ലാ ഭരണകൂടം കുടുംബാംഗങ്ങൾക്ക് നിർദേശം നകിയിരുന്നു. എന്നാൽ ഭാര്യ ഇതിന് തയ്യാറായില്ല. ഇതോടെ ചികിത്സ ലഭിയ്ക്കാതെ ഭർത്താവ് മരിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് തെഹ്സില്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് ഭാര്യക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി സെക്ഷന്‍ 188 പ്രകാരം രോഗിയോടുള്ള അവഗണനയ്ക്കാണ് കേസെടുത്തിരിയ്കുന്നത്. കൊവിഡ് മരണത്തെ തുടർന്ന് ബന്ധുവിനെതിരെ കേസെടുക്കുന്നത് രാജ്യത്ത് ആദ്യമാണ്.