രാജീവ് ഗാന്ധിയുടെ പേരില്‍ പുതിയ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നത്. ഖേല്‍ രത്ന പുരസ്കാരത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്തതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി.
രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ആഗസ്റ്റ് 20നാണ് പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പുരസ്കാര ജേതാക്കളെ ഒക്ടോബര്‍ 30ന് മുന്‍പായി തിരഞ്ഞെടുക്കും.