Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി; തീരുമാനം അഴഗിരിക്ക് വൻതിരിച്ചടിയുണ്ടാക്കും

കരുണാനിധി സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചു

സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി; തീരുമാനം അഴഗിരിക്ക് വൻതിരിച്ചടിയുണ്ടാക്കും
ചെന്നൈ , വ്യാഴം, 20 ഒക്‌ടോബര്‍ 2016 (19:09 IST)
എംകെ സ്റ്റാലിനാകും തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു തമിഴ് വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് തമിഴകരാഷ്‌ട്രീയം കാത്തിരുന്ന കരുണാനിധിയുടെ പ്രഖ്യാപനമുണ്ടായത്.

സ്റ്റാലിനെ പിൻഗാമിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും കരുണാനിധി രാഷ്ട്രീയരംഗത്തു നിന്നുളള തന്റെ പിൻമാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളിക്കള‍ഞ്ഞു. സ്റ്റാലിന്റെ സഹോദരനും പാർട്ടിയിലെ ഉൾപ്പോരുകൾക്കിടയിൽ നേതൃതലത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എംകെ അഴഗിരിക്ക് വൻതിരിച്ചടിയാണ് ഈ പ്രഖ്യാപനം.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രോഗാവസ്ഥയിൽ ചികിൽസയില്‍ കഴിയുന്നതിനിടെ കരുണാനിധി നടത്തിയ പ്രഖ്യാപനത്തിന് പ്രാധാന്യമേറെയാണ്. അതേസമയം, ജയലളിത ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; അവര്‍ താമസിയാതെ ആശുപത്രി വിടുമെന്നും പാര്‍ട്ടി വക്താവ്