ദില്ലി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന് 162.50 രൂപയാണ് കുറവു വരുത്തിയത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയിൽ കുറവ് വരും.14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും.
മുംബൈയിൽ 579 രൂപയും കൊൽക്കത്തയിൽ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില ഇതിന് ആനുപാതികമായി കേരളത്തിലെ പാചവാതക വിലയും കുറയും.2019 ഓഗസ്റ്റുമുതല്‍ വർധിച്ചുകൊണ്ടിരുന്ന പാചകവാതകത്തിന്റെ വില കഴിഞ്ഞ രണ്ടുമാസമായി താഴോട്ടാണ്. എല്ലാമാസവും ആദ്യദിവസമാണ് പാചകവാതകത്തിന്റെ വില പരിഷ്‌കരിക്കുന്നത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും ഇപ്പോൾ പ്രതിഫലിക്കുന്നത്.