Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്‌സഭ തെരെഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ ഒന്നാമത് - 10.12 ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി കോൺഗ്രസ് സ്ഥാനാർഥി

Congress, Election

എ കെ ജെ അയ്യർ

, വ്യാഴം, 6 ജൂണ്‍ 2024 (19:21 IST)
Congress, Election
ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടി വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ് - അസമിലെ ദുബ്രി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച രാഖിബുൾ ഹുസ്സൈന്റെ ഭൂരിപക്ഷം 1012476 ആണ്. മുമ്പ് മൂന്നു തവണ വിജയിച്ചിരുന്ന എ.ഐ.യു.ഡി.എഫ് നേതാവായ ബദ്ദാറുദ്ദീൻ അജ്മലിനെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ബദ്ദാറുദ്ദീൻ 459409 വോട്ടുകൾ നേടിയപ്പോൾ രാഖിബുൽ ഹുസൈന് 1471885 വോട്ടുകൾ ലഭിച്ചു.
 
ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ജയിച്ച ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലവാനിക്കാണ്  - 1008077 വോട്ടിന്റെ ഭൂരിപക്ഷമാണ് തൊട്ടടുത്ത ബി.എസ്.പി സ്ഥാനാര്ഥിയെക്കാൾ നേടിയത്. അതെ സമയം ഇവിടെ നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 218764 വോട്ടുകളും ഇതും റെക്കോഡാണ്.
 
ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിനേതാവുമായ ശിവരാജ് ചൗഹാനാണ് - വിദിഷ മണ്ഡലത്തിൽ ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 8.21 ലക്ഷമാണ്. നാലാം സ്ഥാനത്ത് നവ്‌സാരിയിൽ നിന്ന് വിജയിച്ച ഗുജറാത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സി.ആർ.പാട്ടീലാണുള്ളത് - 7.
73 ലക്ഷം. അതെ സമയം ഭൂരിപക്ഷത്തിൽ അഞ്ചാം സ്ഥാനം ലഭിച്ചത് ബി.ജെ.പി നേതാവായ അമിത് ഷായ്ക്കാണ്. ഗാന്ധിനഗറിൽ നിന്ന് 7.44 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ മെഡി.കോളേജ് ഡോക്ടർക്ക് സസ്‌പെൻഷൻ