'നിങ്ങൾ ആള് മിടുക്കനാണ്, സഭയിൽ ഏറ്റവും സജീവം'; പ്രേമചന്ദ്രനെ പുകഴ്ത്തി സ്പീക്കർ; പാനലിലേക്ക് തെരഞ്ഞെടുത്തു
പ്രേമചന്ദ്രനെ ലോക്സഭ നിയന്ത്രിക്കാനുള്ള സ്പീക്കർ പാനലിൽ തെരഞ്ഞെടുത്തുകൊണ്ടാണ് സ്പീക്കർ ഓംബിർള പ്രശംസിച്ചത്.
രമ്യാ ഹരിദാസിന് പിന്നാലെ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും സ്പീക്കറുടെ പ്രശംസ. പ്രേമചന്ദ്രനെ ലോക്സഭ നിയന്ത്രിക്കാനുള്ള സ്പീക്കർ പാനലിൽ തെരഞ്ഞെടുത്തുകൊണ്ടാണ് സ്പീക്കർ ഓംബിർള പ്രശംസിച്ചത്.
‘താങ്കൾ ഒരു മികച്ച പാർലമെന്‍റേറിയനും കൂടുതൽ സമയം ഇവിടെ ഇരിക്കുന്ന അംഗവുമാണ്. എല്ലാ ചർച്ചകളിലും ക്രിയാത്മകവും സജീവവുമായി ഇടപെടുന്ന അംഗമാണ്. സഭാനടപടികളെക്കുറിച്ച് കൃത്യമായ അറിവ് താങ്കൾക്ക് ഉണ്ടെന്നറിയാം’- പ്രേമചന്ദ്രനെക്കുറിച്ച് ഓംബിർള പറഞ്ഞു.
ഏകാംഗമുള്ള ഒരു പാർട്ടിയുടെ പ്രതിനിധിക്ക് ലോക്സഭയിലെ സ്പീക്കർ പാനലിൽ ഇടം ലഭിക്കുന്നത് ഇതാദ്യമായാണ്.ലോക്സഭയിലെ സത്യപ്രതിജ്ഞാദിവസം സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്നം ഉയര്‍ത്തിയത് പ്രേമചന്ദ്രനായിരുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള പേരിന് പകരം ഗുരുവിന്റെ പേരുകൂടി ചേര്‍ത്തത് ചൂണ്ടിക്കാണിച്ചത് പ്രേമചന്ദ്രനായിരുന്നു. ഇതിന് പിന്നാലെ ശബരിമലയിലെ യുവതി പ്രവേശനം തടയണമെന്നാവശ്യപ്പെട്ടുള്ള നിയമനിര്‍മ്മാണബില്‍ അദ്ദേഹം അവതരിപ്പിച്ചു.