Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മൃതി ഇറാനിക്കുണ്ടായത് വമ്പന്‍ തോല്‍വി; ഗാന്ധി കുടുംബത്തിന്റെ അഭിമാനം കാത്ത് കിഷോര്‍ ലാല്‍

സ്മൃതി ഇറാനിക്കുണ്ടായത് വമ്പന്‍ തോല്‍വി; ഗാന്ധി കുടുംബത്തിന്റെ അഭിമാനം കാത്ത് കിഷോര്‍ ലാല്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജൂണ്‍ 2024 (10:43 IST)
അമേഠിയില്‍ സ്മൃതി ഇറാനിക്കുണ്ടായത് വമ്പന്‍ തോല്‍വിയാണ്. 166000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ കിഷോര്‍ ലാല്‍ ജയിച്ചത്. പരാജയത്തിനുപിന്നാലെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് സ്മൃതി ഇറാനി സോഷ്യല്‍ മീഡിയ എക്‌സില്‍ കുറിപ്പ് പങ്കുവച്ചു. അതേസമയം ഗാന്ധി കുടുംബത്തിന്റെ അഭിമാനം കാത്തിരിക്കുകയാണ് കിഷോര്‍ ലാല്‍. മുന്‍പ് ഗാന്ധി കുടുബത്തിന്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. കഴിഞ്ഞ തവണ അവിടെ നിന്ന് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു.
 
2019ല്‍ 55,000ല്‍ അധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. 2004 മുതല്‍ 2019 വരെ അമേഠിയില്‍ മത്സരിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇത്തവണ പരാജയം ഭയന്ന് മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. പകരക്കാരനായി കോണ്‍ഗ്രസ് കണ്ടെത്തിയത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയെ ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍ഡിഎയുടെ വിജയത്തില്‍ മോദിക്ക് ആശംസകളുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി