ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യയിലേക്ക് എത്തിയത് 2000കോടി ഡോളറിന്റെ നിക്ഷേപമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- യുഎസ് ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ത്യയിലെ വിവിധമേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചു.
ഇന്ത്യ അവസരങ്ങളുടെ രാജ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ലോകബാങ്കിന്റെ വ്യാപാരം ചെയ്യാന്‍ സൗകര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63-ാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്തത് 50-ാം സ്ഥാനത്ത് എത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.