Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ

കേന്ദ്രത്തിന്റെ തിരിച്ചടി വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വന്‍ വര്‍ദ്ധന

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി , വെള്ളി, 6 ജനുവരി 2017 (16:35 IST)
നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മോട്ടോർ വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു.

മുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300 നിന്ന് 1000 രൂപയാക്കി ഉയർത്തിയപ്പോള്‍ ബസുകൾ, ചരക്കുലോറി എന്നിവയുടേത് 1500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

ഡ്രൈവിങ് സ്കൂളുകളുടെ റജിസ്ട്രേഷൻ നിരക്ക് 2500ൽ നിന്ന് 10,000 ആക്കിയും ഉയർത്തി. ലേണേഴ്‌സ് ലൈസൻസ് ഫീസ് 30ൽ നിന്ന് 150 രൂപയാക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 50ൽ നിന്ന് 200 രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റ് നിരക്ക് 500ൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി.

നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം, നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് കാരണം എന്തെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ സമരം: ഗണേഷിന്റെ പ്രസ്‌താവനയില്‍ ഞെട്ടി സംഘടനകള്‍