Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; പ്രളയകാലത്ത് നൽകിയ അരിയുടെ പണം ഈടാക്കും

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; പ്രളയകാലത്ത് നൽകിയ അരിയുടെ പണം ഈടാക്കും

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; പ്രളയകാലത്ത് നൽകിയ അരിയുടെ പണം ഈടാക്കും
ന്യൂഡല്‍ഹി/തിരുവനന്തപുരം , വെള്ളി, 31 ഓഗസ്റ്റ് 2018 (07:53 IST)
പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തോട് ക്രൂരത തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രളയകാലത്തു കേരളത്തിനു നൽകിയ അധിക അരിയുടെ വില കേന്ദ്രം നല്‍കുന്ന ദുരിതാശ്വാസ നിധിയിൽ നിന്ന് (എൻഡിആർഎഫ്) ഈടാക്കുമെന്നു ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാൻ വ്യക്തമാക്കി.

നിലവില്‍ പണം സ്വീകരിക്കാതെ അരി നല്‍കുമെന്നും ഇതിനായി ചെലവാകുന്ന തുക കേന്ദ്രം നല്‍കുന്ന രിതാശ്വാസ നിധിയിൽ നിന്ന് ഈടാക്കുമെന്നുമാണ് കേരളത്തിൽ നിന്നെത്തിയ എംപിമാരോട് പസ്വാൻ പറഞ്ഞു. ഇത്തരത്തില്‍  89.540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത്.

കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിലായതോടെ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് തീരുമാനം വ്യക്തമാക്കി കേന്ദ്രം രംഗത്തു വന്നത്.

കേന്ദ്രം നൽകിയ 89.540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ കേരള സർക്കാർ നൽകണമെന്നായിരുന്നു നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക്; 1000 കോടി കവിഞ്ഞു