Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജന്തര്‍ മന്ദറില്‍ 'കേരള മോഡല്‍' പ്രതിഷേധം; ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് പിണറായി വിജയന്‍

'ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള പോരാട്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളത്തിന്റെ ദേശീയ സമരം

Delhi Protest

രേണുക വേണു

, വ്യാഴം, 8 ഫെബ്രുവരി 2024 (10:56 IST)
Delhi Protest

ഫെഡറലിസത്തെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരം ആരംഭിച്ചു. കേരള ഹൗസില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ജന്തര്‍ മന്ദറിലേക്ക്. തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ഹൗസില്‍ എത്തി. എല്‍ഡിഎഫ് മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍, എല്‍ഡിഎഫ് എംഎല്‍എമാര്‍ തുടങ്ങി നൂറുകണക്കിനു ആളുകളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നത്. 
 


'ഫെഡറലിസത്തെ സംരക്ഷിക്കാനുള്ള പോരാട്ടം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളത്തിന്റെ ദേശീയ സമരം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ കേരള സമരത്തെ കുറിച്ച് പ്രതിപാദിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തില്‍ നിന്നു വിട്ടുനിന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജന്തര്‍ മന്ദറിലെ പ്രതിഷേധ യോഗത്തില്‍ ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാര്‍ഖണ്ഡില്‍ നക്‌സലാക്രമണം; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു