കാസർഗോഡ്: കാസർഗോഡ് മംഗളുരു അതിർത്തിയിൽ കേരളത്തിൽനിന്നുള്ള രോഗികളെ കടത്തിവിടുന്നതിൽ വീണ്ടും പ്രതിസന്ധി. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയെ സമീപിച്ചേക്കും അതുവരേയ്ക്കും ആംബുലൻസ് പോലും കടത്തിവൊടേണ്ട എന്നാണ് കർണാടകയുടെ തീരുമാനം എന്നാണ് വിവരം.
തലപ്പാടി വഴി കാസർഗോഡ് നിന്നും മംഗലാപുരത്തെ ആശുപത്രികളിലേയ്ക്ക് പോകുന്നവരെ പരിശോധിയ്ക്കാൻ ഡോക്ടറെ ഉൾപ്പടെ നിയമിച്ച ശേഷമാണ് കർണാടക തീരുമാനത്തിൽ നിന്നും മലക്കംമറിഞ്ഞിരിക്കുന്നത്. കാസർഗോഡുനിന്നുമുള്ള രോഗികളെ ഡോക്ടർമാരുടെ അനുമതിയോടെ കടത്തിവിടും എന്ന് കർണാടക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി തലപ്പാടി അതിർത്തിയിൽ കൂടുതൽ സുരക്ഷയും ഒരുക്കിയിരുന്നു.