മെയ് 26 ന് നടക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം സജ്ജീകരിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍: എസ് എസ് എല്‍ സി -04994 255033, 9895272818, 9495214401,9495460615, ഹയര്‍സെക്കന്‍ഡറി- 9447649450, വി എച്ച് എസ് ഇ- 9495862676,9961082201
കര്‍ശനമായ നിയന്ത്രണങ്ങളിലാകും പരീക്ഷ നടത്തുന്നത്. കണ്ടെയ്‌മെന്റ് സോണുകളിലെ പരീക്ഷ നടത്തിപ്പിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ വരവ് സംബന്ധിച്ച കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്‌കുകളും വീട്ടിലെത്തിക്കും. സംസ്ഥാനത്ത് പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 11920 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.