Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം; നാളെ പൊതുഅവധി, പ്രധാനമന്ത്രി ചെന്നൈയിലെത്തും

തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം; നാളെ പൊതുഅവധി, പ്രധാനമന്ത്രി ചെന്നൈയിലെത്തും

തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം; നാളെ പൊതുഅവധി, പ്രധാനമന്ത്രി ചെന്നൈയിലെത്തും
ചെന്നൈ , ചൊവ്വ, 7 ഓഗസ്റ്റ് 2018 (19:46 IST)
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.

ബുധാനാഴ്‌ച പ്രധാനമന്ത്രി ചെന്നൈയിലെത്തി കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. സംസ്ഥാനത്ത് ബുധനാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഉടന്‍ യൂണിഫോമില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്ന ചെന്നൈയിലെ രാജാജി ഹാളും അദ്ദേഹത്തിന്റെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. പഴുതടച്ച സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ നഗരം ആളൊഴിഞ്ഞ അവസ്ഥയിലാണുള്ളത്.

അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലൈഞ്ജറെ കണ്ട ഭാര്യ ദയാലു അമ്മാള്‍ മടങ്ങിയത് കണ്ണീരണിഞ്ഞ്