കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയതിന് 24 പെണ്‍കുട്ടികളെ കോളേജ് സസ്‌പെന്റ് ചെയ്തു. ഉപ്പിനാന്ഗഡെയിലെ സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് സംഭവം. പെണ്‍കുട്ടികളെ ശനിയാഴ്ച വരെയാണ് സസ്‌പെന്റ് ചെയ്തത്. കോളേജ് യൂണിഫോം ധരിക്കാതെ ഹിജാബ് ധരിച്ചതിനാണ് സസ്‌പെന്റ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
യൂണിഫോം നിയമങ്ങള്‍ തെറ്റിച്ച് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും കോളേജ് ഡവലപ്‌മെന്റ് കമ്മിറ്റി പറയുന്നു. അധ്യാപകര്‍ പറയുന്നത് കേള്‍ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നാലുദിവസത്തേക്ക് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.