സിപി ഐ നേതാവായ കനയ്യകുമാറും ദിളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഈമാസം 28ന് കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങിന്റെ ജന്മവാര്ഷിക ദിനമാണ് സെപ്റ്റംബര്‍ 28. നേരത്തേ ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേരാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കനയ്യകുമാറിന്റെ വരവ് ബീഹാറില്‍ ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സിപി ഐയിലെ അതൃപ്തി മൂലമാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്. ബിജെപിക്കെതിരെയുള്ള കനയ്യകുമാറിന്റെ പ്രസംഗങ്ങള്‍ കോണ്‍ഗ്രസിന് ഗുണംചെയ്യും.