വ്യാജ വാര്‍ത്ത നല്‍കിയാല്‍ മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം നഷ്‌ടമാകും; നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
വ്യാജ വാര്‍ത്ത നല്‍കിയാല്‍ മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം നഷ്‌ടമാകും; നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍കരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തത് വ്യാജ വാര്‍ത്തയാണെങ്കില്‍ ആദ്യം ആറുമാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാമതും ആവര്‍ത്തിച്ചാല്‍ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാകും.
ലഭിക്കുന്ന പരാതികള്‍ ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ,ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കൈമാറി സര്‍ക്കാ ഉപദേശം തേടും. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമിതികള്‍ സര്‍ക്കാരിനു തിരികെ നല്‍കണം. സമിതികള്‍ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ആസൂത്രിതമായ നീക്കം ആണ് ഇതന്നെ പരാതിയും ഉയര്‍ന്നുവരുന്നുണ്ട്.