Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില; ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - സംഭവം ജാർഖണ്ഡില്‍

ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - സംഭവം ജാർഖണ്ഡില്‍

പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില; ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - സംഭവം ജാർഖണ്ഡില്‍
രാംഗഡ് (ജാർഖണ്ഡ്) , വ്യാഴം, 29 ജൂണ്‍ 2017 (20:17 IST)
ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. അലിമുദ്ദീൻ അധവാ അസ്ഗർ അൻസാരിയെന്ന വ്യക്തിയാണ് ഗോരക്ഷകരുടെ ആക്രമണത്തില്‍ മരിച്ചത്.

ജാർഖണ്ഡിലെ ബജാർന്റ് ഗ്രാമത്തിന് സമീപം വെച്ചായിരുന്നു അൻസാരി സഞ്ചരിച്ചിരുന്ന വാഹനം ഒരു സംഘമാളുകള്‍  തടയുകയും ആക്രമണം നടത്തുകയും ചെയ്‌തത്.

അൻസാരിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഗോരക്ഷകര്‍ വാഹനത്തിന് തീയിടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്‍സാരി മരിച്ചിരുന്നു.

ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് എഡിജിപി ആർകെ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ അതിർത്തിക്ക് സമീപം യുദ്ധ ടാങ്ക് പരീക്ഷണവുമായി ചൈന